'കോൺഗ്രസിൽ പുറമെ കാണുന്ന പ്രശ്നങ്ങൾ മന്ത്രിസഭാ രൂപീകരണത്തോടെ ഇല്ലാതാകും, ഇപ്പോഴുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും': ചാണ്ടി ഉമ്മൻ

MAY 15, 2026, 9:41 PM

തിരുവനന്തപുരം : സംസ്ഥാനത്ത് യുഡിഎഫിന്റെ ഒരു നല്ല മന്ത്രിസഭ പ്രതീക്ഷിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ വ്യക്തമാക്കി. കോൺഗ്രസിൽ പുറമെ കാണുന്ന പ്രശ്നങ്ങൾ മന്ത്രിസഭാ രൂപീകരണത്തോടെ ഇല്ലാതാകും. ഇപ്പോഴുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ മന്ത്രിസഭയായിരിക്കും നിലവിൽ വരികയെന്നും വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ജനാധിപത്യ മര്യാദ അനുസരിച്ചാകും മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന വിഡി സതീശൻ പ്രവർത്തിക്കുകയുള്ളു.മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വെട്ടിച്ചുരുക്കിയത് നല്ല തീരുമാനമാണെന്നും ഉത്തരവാദിത്തം പാലിച്ചില്ലെങ്കിൽ ഇടത് സർക്കാരിന്റെ അവസ്ഥ വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്കുള്ള പരിഭവം പരിഹരിക്കുമെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam