ഒടുവിൽ കേസ്; തേങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ് 

AUGUST 8, 2025, 11:20 PM

കോഴിക്കോട്: തേങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ച സംഭവത്തില്‍ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. എസ്‌സി-എസ്ടി ആക്ട് പ്രകാരമാണ് കേസ്. കുറ്റ്യാടി സ്വദേശി ജിഷ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രദേശത്ത് വ്യാപകമായി തേങ്ങ മോഷ്ടിക്കപ്പെടുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആണ് ജിഷ്‌മയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്.

അതേസമയം സംഭവത്തില്‍ പട്ടികജാതി-പട്ടികവകുപ്പ് ഡയറക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് മന്ത്രി ഒ ആർ കേളുവിന്റെ ഓഫീസ് വ്യക്തമാക്കി. വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വീണ്ടും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam