“കെ സി വേണുഗോപാലിനെതിരെ ഉണ്ടായ വ്യാജ പ്രചരണങ്ങൾ പാർട്ടി അന്വേഷിക്കണം”; ശക്തമായ വിമർശനവുമായി പഴകുളം മധു

MAY 14, 2026, 4:54 AM

തിരുവനന്തപുരം: എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ നടന്നുവെന്ന് ആരോപിക്കുന്ന വ്യാജ പ്രചാരണത്തിൽ പാർട്ടി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറിയും നിയുക്ത എംഎൽഎയുമായ പഴകുളം മധു രംഗത്ത്. കെ സി വേണുഗോപാലിനെ സമൂഹത്തിൽ വെറുക്കപ്പെടുന്ന നേതാവാക്കി ചിത്രീകരിക്കാൻ സംഘടിത ശ്രമമുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു.

“ചില കേന്ദ്രങ്ങളിൽ നിന്ന് കെ സിക്കെതിരെ സംഘടിത ക്യാമ്പയിൻ നടന്നു. അദ്ദേഹത്തെ മോശം നേതാവായി ചിത്രീകരിക്കാൻ ശ്രമിച്ചു. സോഷ്യൽ മീഡിയ വഴിയുള്ള ആക്രമണങ്ങൾ ആസൂത്രിതമായിരുന്നു. യോഗ്യനായ നേതാവിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ അന്വേഷണം വേണം,” എന്നാണ് പഴകുളം മധുവിന്റെ പ്രതികരണം.

വി ഡി സതീശൻ മുഖ്യമന്ത്രിയായതിന് പിന്നാലെ ഇത്തരം പ്രവണതകളെ ആദ്യം തള്ളിപ്പറയേണ്ടത് പുതിയ നേതൃത്വമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

“കെ സി വേണുഗോപാലിനെതിരെ കൃത്രിമ പൊതുജനാഭിപ്രായം സൃഷ്ടിക്കാൻ ശ്രമിച്ചു. പാർട്ടിക്കായി വലിയ ത്യാഗങ്ങൾ സഹിച്ച നേതാവാണ് അദ്ദേഹം. ജനം സത്യാവസ്ഥ തിരിച്ചറിയും,” എന്നും പഴകുളം മധു കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam