പാർലമെന്റിൽ ‘കണ്ണൂർ ലോബി'; ജില്ലയിൽ നിന്നുള്ള എംപിമാരുടെ എണ്ണം ഏഴ് 

JULY 13, 2025, 10:13 PM

കണ്ണൂർ ∙ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദൻ രാജ്യസഭാ എംപിയാകുന്നതോടെ കണ്ണൂരുകാരായ എംപിമാരുടെ എണ്ണം ഏഴായി. 

കോൺഗ്രസിന്റെ കെ.സുധാകരൻ, എം.കെ.രാഘവൻ, കെ.സി.വേണുഗോപാൽ, സിപിഎമ്മിന്റെ വി.ശിവദാസൻ, ജോൺ ബ്രിട്ടാസ്, സിപിഐയുടെ പി.സന്തോഷ് കുമാർ എന്നിവരാണു മറ്റു എംപിമാർ. 

കെ.സുധാകരൻ, എം.കെ.രാഘവൻ, കെ.സി.വേണുഗോപാൽ എന്നിവർ ലോക്സഭാ എംപിമാരും മറ്റുള്ളവർ രാജ്യസഭാ എംപിമാരുമാണ്.

vachakam
vachakam
vachakam

കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി.വേണുഗോപാൽ പയ്യന്നൂർ കണ്ടോന്താർ സ്വദേശിയാണ്. ആലപ്പുഴയിൽ നിന്നാണ് ലോക്സഭയിലെത്തിയത്. കോഴിക്കോട് എംപിയായ എം.കെ.രാഘവൻ പയ്യന്നൂർ സ്വദേശിയാണ്. 2009 മുതൽ കോഴിക്കോട് എംപിയാണ്.

കെ.സുധാകരൻ മൂന്നുതവണ കണ്ണൂരിൽനിന്ന് എംപിയായി. 2021 ജൂണിലാണ് വി.ശിവദാസനും ജോൺ ബ്രിട്ടാസും രാജ്യസഭാ എംപിമാരാകുന്നത്.

കണ്ണൂർ പടിയൂർ സ്വദേശിയായ പി.സന്തോഷ്കുമാർ 2022 ഏപ്രിലിലാണ് രാജ്യസഭാ എംപിയാകുന്നത്. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam