ആലപ്പുഴ: തുറവൂരിൽ പൊലീസ് മർദ്ദിച്ചയാളെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. പട്ടണക്കാട് മേനാശ്ശേരി സ്വദേശി സമ്പത്തി(38)നെയാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം തുറവൂരിലെ ക്ഷേത്രത്തിൽ കയറി ബഹളം വെച്ചതിന് പിന്നാലെ സമ്പത്തിനെ പൊലീസ് മർദ്ദിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് ക്ഷേത്രക്കുളത്തിൽ സമ്പത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെയാണ് ഇയാൾ വീട് വിട്ടിറങ്ങിയതെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം മാനസികവെല്ലുവിളി നേരിടുന്ന ആളാണ് സമ്പത്ത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പോലീസ് ഇയാളെ മർദിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. അമ്പലത്തിൽബഹളം വെച്ചതിന് പിന്നാലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് സമ്പത്തിന്റെ കൈ കെട്ടിയിട്ട് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇയാളുടെ മുഖത്തടക്കം പൊലീസ് മർദ്ദിക്കുന്നത് ദൃശ്യത്തിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
