തിരുവനന്തപുരം: പ്രചാരണ ബോർഡുകളിലെ ഐപിഎസ് ഒഴിവാക്കുകയോ റിട്ടയേഡ് എന്ന് ചേർക്കുകയോ ചെയ്തത് തന്‍റെ നിർദേശപ്രകാരമാണെന്ന് തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലത്തെ ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ.
ആർ ശ്രീലേഖയുടെ 'ഐപിഎസ്' പ്രചാരണ ബോർഡിൽ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ആർ ശ്രീലേഖ.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പോ നോട്ടീസോ ഇതുവരെ ലഭിച്ചിട്ടില്ല. ഐപിഎസെന്ന് പ്രചരണ ബോർഡുകളിൽ ഉപയോഗിച്ചത് താൻ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞപ്പോൾ ഇടപെട്ടെന്നും ശ്രീലേഖ പറഞ്ഞു.
പ്രചാരണ ബോർഡുകളിലും മറ്റും പേരിനൊപ്പം ഉപയോഗിച്ചിരുന്ന ഐപിഎസ് പദവി നീക്കം ചെയ്യാനാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. ആം ആദ്മി പാർട്ടി നൽകിയ പരാതിയിലാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
