പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാർത്ഥി അമ്മു സജീവന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടതായി റിപ്പോർട്ട്. കുടുംബത്തിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി ഉണ്ടായത്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മരണത്തിൽ അധ്യാപകർക്കും പങ്കുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.
ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളേജ് വിദ്യാർത്ഥി ആയിരുന്നു അമ്മു സജീവൻ. 2024 നവംബർ 15നാണ് അമ്മു ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചത്. പത്തനംതിട്ട പൊലീസ് അന്വേഷിച്ച കേസിൽ മൂന്നു സഹപാഠികളെ പ്രതി ചേർത്തിരുന്നു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്