തൃശൂർ: മണലൂരിലെ അഗതി മന്ദിരത്തിൽ വച്ച് മരിച്ച അരിമ്പൂർ കൈപ്പിള്ളി സ്വദേശി തോമസിന്റെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനാകാതെ പുറത്ത് കിടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ രംഗത്ത്.
സംഭവത്തിൽ ജില്ലാ സാമൂഹിക നീതി ഓഫീസറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കളക്ടർ നിർദ്ദേശം നൽകിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ബുധനാഴ്ച രാവിലെ മണലൂരിലെ അഗതി മന്ദിരത്തിൽ കഴിയവെയാണ് തോമസ് (79) മരിച്ചത്. സംസ്കാരത്തിനായി വീട്ടിലേക്കെത്തിച്ച മൃതദേഹം മകൻ വീട് പൂട്ടി പ്പോയതിനെ തുടർന്ന് വീടിന് പുറത്തു വെച്ചാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. ഇത് വലിയ വാർത്തയായിരുന്നു. ഇതിണ് പിന്നാലെ ആണ് റിപ്പോർട്ട് തേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്