കൊച്ചി: ശബരിമല കാനന പാത നേരത്തെ തുറക്കണമെന്ന ഭക്തന്റെ ആവശ്യം തളളി ഹൈക്കോടതി. 17-ന് ദര്‍ശനത്തിന് ബുക്ക് ചെയ്ത ഭക്തന് രണ്ടുദിവസം മുന്‍പ് 15-ന് തന്നെ പാത തുറന്നുനല്‍കാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
അതേസമയം സംരക്ഷിത വനമേഖലയെന്നതും കാലാവസ്ഥ ഉള്‍പ്പെടെയുളള കാര്യങ്ങളും പരിഗണിച്ച് മാത്രമേ കാനന പാതയിലൂടെയുളള യാത്ര അനുവദിക്കാനാവുകയുളളുവെന്നും മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് കാനന പാതയിലൂടെയുളള യാത്രയ്ക്ക് അനുമതിയില്ലെന്ന് ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയതാണെന്നും ഹൈക്കോടതി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
