വിഴിഞ്ഞത്തെത്തിയ വിദേശ കപ്പൽ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി

OCTOBER 29, 2025, 11:23 PM

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തെത്തിയ വിദേശ കപ്പലിൻ്റെ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയതായി റിപ്പോർട്ട്. ചരക്കുകളുടെ കയറ്റിറക്കത്തിനെത്തിയ വിദേശ കപ്പലിന്റെ എൻജിൻ തകരാറായതിനെ തുടർന്ന് നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം 27-ന് രാത്രിയിൽ കൊളംബോയിൽ നിന്നെത്തിയശേഷം തുറമുഖത്തേക്ക് അടുപ്പിക്കുന്നതിന് ഊഴംകാത്തുകിടന്ന എംവി-കൈമിയ II-ന്റെ മൂന്ന് ജനറേറ്ററുകളിൽ രണ്ടെണ്ണത്തിന്റെ പ്രവർത്തനം മുഴുവനായി നിലച്ചിരുന്നു. ഇത് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ കപ്പലിന്റെ എൻജിന്റെ പ്രവർത്തനവും തകരാറിലാവുകയായിരുന്നു.

28- ന് രാവിലെയോടെ എൻജിന്റെ പ്രവർത്തനവും പൂർണമായും നിലച്ചതോടെ നിയന്ത്രണംതെറ്റിയ കപ്പൽ തുറമുഖപരിധിയിലെ പുറംകടലിൽനിന്ന് ശക്തമായ ഒഴുക്കിൽപ്പെട്ട് തമിഴ്‌നാട് നാഗർകോവിൽ ഭാഗത്തേക്കുള്ള ആഴക്കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam