കാസർഗോഡ്: മഞ്ചേശ്വരത്ത് അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച അധ്യാപികയെ രണ്ട് സ്ത്രീകൾ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്കൂട്ടറിലെത്തിയ രണ്ട് പേർ ഇവരെ മർദിക്കുകയായിരുന്നു.
അതേസമയം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് അതിക്രമമെന്നാണ് സംശയം. കഴിഞ്ഞ ദിവസമാണ് കടമ്പാറില്‍ പെയ്ന്റിംഗ് തൊഴിലാളിയായ അജിത്തും സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ശ്വേതയുമാണ് മരിച്ചത്. കടബാധ്യതയാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
