യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മുന്നണിയോഗം ഈ മാസം 30ന്; മദ്യനയവും പിഎം ശ്രീ പദ്ധതിയും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍

JULY 25, 2026, 8:57 PM

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ മുന്നണിയോഗം ജൂലൈ 30ന് ചേരും. മുഖ്യമന്ത്രി വി.ഡി സതീശന്റെ ഔദ്യോഗിക വസതിയിലാണ് നിര്‍ണായകമായ യോഗം നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയമായിരിക്കും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാവുക.

കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയിലെ മുന്നണി നിലപാട് രൂപീകരിക്കുന്നതും യോഗത്തില്‍ ഏറെ നിര്‍ണായകമാണ്. വിവിധ ബോര്‍ഡ്-കോര്‍പ്പറേഷനുകളിലെ സ്ഥാന വിഭജനവും നിയമനങ്ങളും യോഗത്തില്‍ അജണ്ടയായി വരുന്നുണ്ട്. കൂടാതെ ഘടകകക്ഷി മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ക്കുള്ള അനുമതി വൈകുന്നതിലുള്ള ആശങ്കകളും യോഗം ചര്‍ച്ച ചെയ്യും.

വിവിധ വിഷയങ്ങളില്‍ ഘടകകക്ഷികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന നീരസവും വിയോജിപ്പുകളും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അടിയന്തരമായി യോഗം വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ ഭാവി നയ രൂപീകരണത്തിലും മുന്നണി ഭരണത്തിന്റെ ഏകോപനത്തിലും ഈ യോഗ തീരുമാനങ്ങള്‍ നിര്‍ണായക പങ്കുവഹിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam