തിരുവനന്തപുരം: പൊലീസ് ട്രെയിനി ആനന്ദിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആവർത്തിച്ചു കുടുംബം. പേരൂര്‍ക്കട ക്യാമ്പില്‍ വെച്ച് ആനന്ദ് ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്നാണ് അമ്മ ചന്ദ്രിക ഒരു മാധ്യമത്തിനോട് പ്രതികരിച്ചത്.
അതേസമയം ശരീരത്തിലെ മുറിവുകളില്‍ സംശയമുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമ്മ ആവശ്യപ്പെട്ടു. 'ക്രൂരമായി കുട്ടിയെ പീഡിപ്പിച്ചു. അവന്‍ സ്വന്തമായി ഇതൊന്നും ചെയ്യില്ല. മൂന്ന് സാറുമാര്‍ അവനെ ടോര്‍ച്ചര്‍ ചെയ്യുകയാണെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്. എന്റെ കൊച്ചിനെ കാണാന്‍ ചെന്നപ്പോള്‍ അടുത്ത് പൊലീസുകാര്‍ നില്‍ക്കുകയായിരുന്നു. അവരെ പേടിച്ച് ഒന്നും പറയാത്തതായിരിക്കും. ബിപിന്‍ എന്ന സാര്‍ ക്രൂരമായി ഉപദ്രവിച്ചെന്ന് അവന്‍ പറഞ്ഞിരുന്നു. അവന്‍ ആത്മഹത്യ ചെയ്യില്ല. നമ്മുടെ കൊച്ചിനെ താഴ്ത്തിക്കെട്ടാനല്ലേ കാണിക്കുകയുള്ളു' എന്നാണ് അമ്മ പ്രതികരിച്ചത്.
എന്നാൽ താഴ്ന്ന ജാതിക്കാരെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നതെന്ന് ആനന്ദിന്റെ സഹോദരനും പ്രതികരിച്ചു. ഇനി അവന്‍ ആത്മഹത്യ ചെയ്താലും അതിന് കാരണമെന്താണെന്നും ആനന്ദ് മാനസിക രോഗിയണെന്നാണ് പറയുന്നതെന്നും അങ്ങനെയൊരാളെ എന്തിനാണ് പിഎസ്‌സി വഴി ജോലിക്ക് കയറ്റുന്നതെന്നും അദ്ദേഹം ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
