തിരുവനന്തപുരം: തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്കരണ പദ്ധതി പര്യാപ്തമല്ലെന്നും മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുകയാണെന്നും മേയര്‍ വി വി രാജേഷ് അറിയിച്ചു.
സിപിഎം തന്നെ മനപ്പൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. സിപിഎം പ്രവർത്തകരെ നിയോഗിച്ച് പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു. കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമിച്ചത് സിപിഎം പ്രവർത്തകൻ ഷമീർ ആണെന്നും ഇത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ആക്രമിച്ചുവെന്നും വി വി രാജേഷ് വിമർശിച്ചു.
ഷമീറിനെ ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ഭരണം നഷ്ടപെട്ടതിന്‍റെ വിഷമത്തിൽ നഗരത്തിലെ ജനങ്ങളെ സിപിഎം ദ്രോഹിക്കരുതെന്ന് വി വി രാജേഷ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
