കൊല്ലം: കൊല്ലം തേവലക്കരയിലെ സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് ധനസഹായം കൈമാറി കെഎസ്ഇബി. അഞ്ച് ലക്ഷം രൂപയാണ് കൈമാറിയത്. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി മിഥുൻ്റെ വീട്ടിൽ നേരിട്ട് എത്തിയാണ് തുക നൽകിയത്. നേരത്തെ അഞ്ച് ലക്ഷം രൂപ കെഎസ്ഇബി ധനസഹായം നൽകിയിരുന്നു.
അതേസമയം വൈദ്യുതി വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്ന അഞ്ച് ലക്ഷം രൂപ ധനസഹായം കൂടി മിഥുന്റെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. നേരത്തെ അഞ്ച് ലക്ഷം കൈമാറിയിരുന്നു. ആകെ പത്ത് ലക്ഷം രൂപ മിഥുന്റെ കുടുംബത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് ഓവർസിയർക്കെതിരെ നടപടി എടുത്തതെന്നും കുറ്റക്കാരായ എല്ലാവർക്കും എതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മിഥുന്റെ മരണത്തെ തുടർന്ന് ഓവർസിയറെ കെഎസ്ഇബി സസ്പെൻഡ് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്