കോഴിക്കോട്: ആശങ്കകൾക്കപ്പുറം പ്രതീക്ഷകളുടേതാണ് ഭാവിയുടെ വിദ്യാഭ്യാസ രംഗമെന്ന് മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് (എം.ജി.എസ്)ന് ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ്. ദേശീയ വിദ്യാഭ്യാസ ദിനത്തിന്റെ ഭാഗമായി പുതിയ തലമുറയുടെ വിദ്യാഭ്യാസ അഭിനിവേശം പ്രമേയമായി നോളേജ് സിറ്റിയിൽ സംഘടിപ്പിക്കപ്പെട്ട കോൺക്ലേവ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
വിവിധ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും ക്യാബിനറ്റ് അംഗങ്ങളും പ്രതിനിധികളായ കോൺക്ലേവിൽ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സി.പി. ഉബൈദുല്ല സഖാഫി എന്നിവർ സംസാരിച്ചു. പ്രതിഭകൾക്ക് ദിശാബോധവും മാർഗ നിർദ്ദേശങ്ങളും നൽകുന്ന എക്‌സ് ഫോർ നെക്സ്റ്റ് പദ്ധതി ചടങ്ങിൽ അവതരിപ്പിച്ചു.
ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലക്ക് അടിത്തറ നൽകിയ മൗലാന അബുൽ കലാം ആസാദിന്റെ സേവനങ്ങളും ആശയങ്ങളും പ്രശസ്ത മാധ്യമപ്രവർത്തകൻ മുസ്തഫ പി എറയ്ക്കൽ പങ്കുവെച്ചു. അബുൽ കലാം ആസാദിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകുന്നതാണ് ദേശീയ വ്യാപകമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തുന്ന വിപ്ലവകരമായ മുന്നേറ്റങ്ങൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺക്ലേവിന്റെ ഭാഗമായി വിദ്യാർത്ഥി പ്രതിഭകൾ ഭാവി വിദ്യാഭ്യാസ ചിന്തകൾ പങ്കുവെച്ച അക്കാദമിക് സെമിനാർ, സുഹൈൽ ഷൗക്കത്ത് കശ്മീർ നയിച്ച ലീഡർഷിപ്പ് സെഷൻ, സ്റ്റുഡന്റസ് അസംബ്ലി തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി.
മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് സി.എ.ഒ റഷീദ് സഖാഫി വി.എം, അസോസിയേറ്റ് ഡയറക്ടർ മുഹമ്മദ് ദിൽഷാദ്, ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മഹമൂദ്, അക്കാദമിക് ഡയറക്ടർ മുഹമ്മദ് ഷാഫി, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.പി. സിറാജുദ്ദീൻ, അബ്ദുൽ മജീദ് ഇർഫാനി, ജബ്ബാർ സഖാഫി, പ്രിൻസിപ്പൽമാർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ എന്നിവർ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
