തെരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തള്ളിയത് 354 പത്രികകൾ,  പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

MARCH 24, 2026, 8:34 PM

 തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും.

പത്രിക പിൻവലിക്കാനുള്ള ദിവസം കൂടി കഴിയുന്നതോടെ സംസ്ഥാനത്തെ മത്സര ചിത്രം പൂർണ്ണമാകും. 

 സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 354 പത്രികകളാണ് തള്ളിയത്. അപര ഭീഷണി ഒഴിവാക്കാൻ എല്ലാ അടവുകളും പ്രയോഗിക്കുകയാണ് സ്ഥാനാർത്ഥികൾ. 

vachakam
vachakam
vachakam

 പല മണ്ഡലങ്ങളിലും പ്രമുഖരായ സ്ഥാനാർത്ഥികൾക്ക് ഇപ്പോഴും അപര ഭീഷണി തുടരുകയാണ്. ഇതിൽ ആരൊക്കെ പത്രിക പിൻവലിക്കും എന്നത് നാളെയാകും വ്യക്തമാവുക.

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപരനായി പത്രിക കൊടുത്തത് തിരുവനന്തപുരം ഊഴമലയ്ക്കൽ നിന്നുള്ള പ്രാദേശിക കോൺഗ്രസ് നേതാവ് ഡി സുരേന്ദ്രൻ നായരാണ്. ഇത് കോൺഗ്രസ് അറിഞ്ഞുകൊണ്ടാണെന്നുള്ള ആക്ഷേപം കെ സുരേന്ദ്രൻ ഉന്നയിച്ചിട്ടുണ്ട്.  

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam