'പരാജയം മുന്നിൽ കണ്ടതോടെ മുഖ്യമന്ത്രിക്ക് സമനില തെറ്റി'; മുഖ്യമന്ത്രിക്ക് നേരെ രൂക്ഷ വിമർശനവുമായി കെ സി വേണുഗോപാൽ

MARCH 24, 2026, 1:10 AM

ആലപ്പുഴ: മുഖ്യമന്ത്രിയുടെ കോന്നിയിലെ പരാമർശത്തിന് മറുപടിയായി രൂക്ഷ വിമർശനം ഉന്നയിച്ചു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പരാജയം മുന്നിൽ കണ്ടതോടെ മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നുവെന്നും, ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും വേണുഗോപാൽ പറഞ്ഞു. ബിജെപി ശക്തരല്ലാത്ത സ്ഥാനാർഥികളെ നിർത്തിയതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും വലിയ അഴിമതി ബാർ ലൈസൻസ് പുതുക്കൽ തീരുമാനമാണെന്നും, സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാതെയാണ് ലൈസൻസുകൾ നീട്ടിയതെന്നും വേണുഗോപാൽ ആരോപിച്ചു. ബാർ ഉടമകളിൽ നിന്ന് കോടികൾ വാങ്ങിയാണ് ഇത് നടപ്പാക്കിയതെന്നും, സിപിഎം ബാർ ഉടമകളുടെ പണം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam