ന്യൂഡൽഹി: പതിനഞ്ച് വർഷം മുമ്പ് പഞ്ചാബിലെ ലുധിയാനയിൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ മലയാളി അറസ്റ്റിലായി. കൊല്ലം ജില്ലയിലെ മാവടി കുളക്കട സ്വദേശി ജെ സുരേന്ദ്രനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 2010-ൽ വ്യാജ രേഖകൾ ഉപയോഗിച്ച് പണം തട്ടിയെടുത്ത കേസിലാണ് നടപടി.
വ്യാജ രേഖകൾ സമർപ്പിച്ചും വിദേശ ബിൽ പർച്ചേസ് ക്രെഡിറ്റ് സൗകര്യം നേടിയുമാണ് പ്രതി തട്ടിപ്പ് നടത്തിയത്. മെസ്സേഴ്സ് സ്റ്റിച്ച് ആൻഡ് ഷിപ്പ് എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.
2010 ജൂലൈ 21 ന് സംഭവത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ പ്രധാന പ്രതിയാണ് സുരേന്ദ്രൻ. കേസിലെ മറ്റ് പ്രതികൾക്കെതിരെ മൊഹാലി എസ്എസ് നഗർ എസ്ജെഎം കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
എന്നാല്‍, ഒളിവില്‍ പോയ സുരേന്ദ്രന്‍ കേസിലെ വിചാരണയില്‍ ഉള്‍പ്പെടെ പങ്കെടുത്തിയിരുന്നില്ല. ഇതോടെ 2012 ല്‍ സുരേന്ദ്രനെ സിബിഐ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അടുത്തിടെയാണ് ഇയാള്‍ കൊല്ലം ജില്ലയിലുണ്ടെന്ന് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. പിന്നാലെയാണ് അറസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
