തിരുവനന്തപുരം: യുഡിഎഫ് സർക്കാർ മുന്നോട്ട് വെക്കുന്ന സൗജന്യ വിദ്യാഭാസ പദ്ധതി കാഴ്ച്ചപാടുകളോടെ ഉള്ളതാണെന്നും, എങ്ങനെ വേണമെന്ന ചർച്ച നടക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ.
അത് സമയമാകുമ്പോൾ പ്രഖ്യാപിക്കും. എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സൗജന്യം കേവലം അവസാന ബജറ്റിലെ വെറും പറച്ചിൽ മാത്രമാണ് . മുൻ സർക്കാരിൻ്റെ കാലാവധി അവസാനിരിക്കെ നടത്തിയ കേവലം പ്രഖ്യാപനം മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു.
അറിയാതെ ഗവർണർ യോഗം വിളിച്ച വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി തന്നെ കത്ത് നൽകിയെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.
ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് ഈ സർക്കാരിന് വ്യക്തമായ കാഴ്ചപാടുകൾ ഉണ്ട് .അതനുസരിച്ചുള്ള പദ്ധതികൾ ആവിഷ്കരിക്കും.യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ കേരളത്തിലെ വിദ്യാർത്ഥികൾ ആഗ്രഹിക്കുന്നതനുസരിച്ചുള്ളതാണ്.
കാലം ആഗ്രഹിക്കുന്ന വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഗണിച്ചാവും ഈ സർക്കാർ മുന്നോട്ട് പോകുകയെന്നും റോജി.എം. ജോൺ പറഞ്ഞു. ഇന്ദിരാ ഗ്യാരൻ്റിയി മുന്നോട്ട് വെച്ച കോളേജ് വിദ്യാർത്ഥികൾക്കുള്ള വിദ്യാർത്ഥിനികൾക്കു മു 1000 രൂപ സ്കോളർഷിപ്പ് സമയബന്ധിതമായി നടപ്പാക്കും. സ്വകാര്യ സർവ്വകലാശാല ബില്ലിൽ കാലോചിതമായ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
