ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ അയോഗ്യനാവുമോയെന്ന് ഇന്ന് അറിയാം 

JULY 30, 2026, 9:29 PM

തിരുവനന്തപുരം: ഇന്ന് (ജൂലൈ 31) കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം  നടക്കാനിരിക്കെ കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ അയോഗ്യനാവുമോയെന്ന് ഇന്ന് അറിയാം. 

മേയര്‍ വി വി രാജേഷ് സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കും. 

  വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. ഒരാളും ഇന്ന് അയോഗ്യനാവില്ലെന്ന് മേയര്‍ വി വി രാജേഷ് പറഞ്ഞു. അവധി അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും അത് അനുവദിച്ച ചരിത്രം മാത്രമെ കോര്‍പ്പറേഷന് ഉള്ളൂ.

vachakam
vachakam
vachakam

ഒരാളുടേയും അവധി അപേക്ഷയ്ക്ക് എതിരായ നിലപാട് ബിജെപി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും മേയര്‍  പറഞ്ഞു. 

എന്നാൽ അപേക്ഷയെ എതിര്‍ക്കാനാണ് എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും തീരുമാനം. അവധി അപേക്ഷ പാസായില്ലെങ്കില്‍ സുഗതന്‍ അയോഗ്യനാവുമെന്നിരിക്കെ അപേക്ഷ വോട്ടിനിടാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam