കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം നേരിട്ട ഗവേഷക വിദ്യാർഥി വിപിൻ വിജയന് ആശ്വാസം. വിപിന് പിഎച്ച്ഡി നൽകാൻ അക്കാദമിക് ആന്‍ഡ് റിസർച്ച് കമ്മിറ്റി ശുപാർശ ചെയ്തു.
അടുത്ത മാസം ചേരുന്ന സിൻഡിക്കേറ്റ് യോഗം അന്തിമ അംഗീകാരം നൽകും. വിപിൻ വിജയന്റെ പ്രബന്ധത്തിൽ പിഴവുകൾ ഉണ്ടെന്നും, പിഎച്ച്ഡി നൽകരുതെന്നും സംസ്കൃത വിഭാഗം ഡീൻ ഡോ. സി.എൻ വിജയകുമാരി വിസിക്ക് കത്ത് നൽകിയതാണ് വിവാദങ്ങളുടെ തുടക്കം.
എന്നാൽ ഡോ. വിജയകുമാരിയിൽ നിന്ന് ജാതി അധിക്ഷേപം നേരിട്ടിരുന്നതായും വ്യക്തിവൈരാഗ്യം മൂലമാണ് തനിക്ക് പിഎച്ച്ഡി അനുവദിക്കരുതെന്ന് ശുപാർശ ചെയ്തതെന്നും വിപിൻ പരാതി നൽകിയിരുന്നു.
സംസ്കൃത വിഭാഗം ഡീൻ ഡോ. സി. എൻ. വിജയകുമാരി ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നായിരുന്നു വിപിൻ വിജയന്റെ ആരോപണം. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്നും, പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിൻ്റെ മഹിമ നശിച്ചുവെന്നുമാണ് വിജയകുമാരി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
