പത്തനംതിട്ട: പ്രതീക്ഷകൾ അസ്തമിച്ചു. പത്തനംതിട്ട അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തിയതായി റിപ്പോർട്ട്. നബീൽ നിസാം എന്ന ഒമ്പതാം ക്ലാസുകാരൻ ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഒഴുക്കിൽപ്പെട്ട പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജി എന്ന വിദ്യാർത്ഥിയുടെ മൃതദേഹം ചൊവ്വാഴ്ച തന്നെ കണ്ടെത്തിയിരുന്നു. സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞെത്തി പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്.
ഏഴംഗ സംഘമാണ് പുഴയിൽ കുളിക്കാനെത്തിയത്. ഇതിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. നബീലിനായി രണ്ട് ദിവസമായി ഫയർഫഴ്സിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയിരുന്നു. ഇതിനിടയിലാണ് ഇന്ന് മെയിൻ കടവ് എന്ന ഭാഗത്ത് നിന്നും നബീലിന്‍റെ മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
