കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. മലപ്പുറം മഞ്ചേരി കച്ചേരിപ്പടിയിലെ അഷറഫ് വളശ്ശേരിയുടെ മകൻ അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായി നാലാം ദിവസത്തെ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്തിന്റെ 100 മീറ്റർ താഴെ സിയാൽ ഡാമിന്റെ സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്.
അതേസമയം കഴിഞ്ഞ ഞായറാഴ്ചയാണ് മഞ്ചേരിയിൽനിന്നു ആറംഗ സംഘം പതങ്കയത്ത് എത്തിയത്. ഒഴുക്കിൽപ്പെട്ട അലനെ കാണാതാവുകയായിരുന്നു. ഒപ്പം വന്ന സഹപാഠി അലനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ടു. ഒരു കല്ലിൽ പിടിത്തം കിട്ടിയ അലന്റെ സഹപാഠിയെ പിന്നീട് സമീപത്തുള്ളവർ ഒരു മുള ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. മഞ്ചേരി തുറക്കൽ എസ്എംഎസ് എച്ച്എസ്എസ്സിലെ പ്ലസ് വൺ വിദ്യാർഥിയാണ് അലൻ.
ഇതുവരെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് 27 പേർ മരിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾ നാട്ടുകാരുടെ വിലക്കും മറ്റും അവഗണിച്ച് പുഴയിൽ ഇറങ്ങുന്നത് ഇവിടെ പതിവാണ് എന്നാണ് നാട്ടുകാർ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്