കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ ഗുരുതര അനാസ്ഥ. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആണ് വിവാദമായിരിക്കുന്നത്.
മണിമല സ്വദേശിയുടെ മൃതദേഹത്തോടാണ് അനാദരവ് കാണിച്ചത്. പ്രവർത്തനരഹിതമായ ഫ്രീസറിലാണ് മൃതദേഹം സൂക്ഷിച്ചതെന്ന് കണ്ടെത്തി. ബന്ധുക്കൾ എത്തിയപ്പോൾ ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം, ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
അതേസമയം സംഭവത്തെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ ശക്തമായി പ്രതിഷേധിച്ചു. പിന്നാലെ ആശുപത്രി അധികൃതർ വീഴ്ച സമ്മതിച്ചു. അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അറ്റകുറ്റപ്പണികൾക്കായി ചാലക്കുടി പാലം നാളെ അടയ്ക്കും
ഉദയകുമാർ ഉരുട്ടിക്കൊല കേസ്: പൊലീസുകാരെ വെറുതെ വിട്ട വിധിക്കെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ
ബി.എം.ഡബ്ല്യു, ഇഗ്നിസ്, താര് ജീപ്പ്, ഹാര്‍ലി ഡേവിഡ്സണ് ബൈക്ക്, രണ്ട് ബുള്ളറ്റുകള്‍; മലപ്പുറത്ത്
മന്തി റസ്റ്റോറന്റ് വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ: ചേർത്തലയിൽ മന്തി റസ്റ്റോറന്റ് ഉടമകൾക്കെതിരെ കേസ്