കണ്ണൂർ: കണ്ണൂരില്‍ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കണ്ണൂർ കോട്ടയംതട്ട് സ്വദേശി ടിബിനെയാണ് പാലക്കയം തട്ടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം മൃതദേഹത്തിന് ഒരാഴ്ച്ചലധികം പഴക്കമുള്ളതായി ആണ് പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ 15 ന് വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയതായിരുന്നു ടിബിന്‍.
സംഭവത്തില്‍ കുടിയാന്മല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
