'അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്തു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിഐയുടെ ആത്മഹത്യാക്കുറിപ്പ്; ഡിവൈഎസ്‌പിക്കെതിരെ കേസെടുത്തേക്കും

NOVEMBER 28, 2025, 1:37 AM

കോഴിക്കോട്: ഗുരുതര ആരോപണങ്ങളടങ്ങുന്ന എസ്എച്ച്ഓയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിനു പിന്നാലെ വടകര ഡിവൈഎസ്‌പി എ ഉമേഷിനെതിരെ കേസെടുത്തേക്കും എന്ന് റിപ്പോർട്ട്. എസ്എച്ച്ഒ ബിനുതോമസിന്റെ 35 പേജടങ്ങുന്ന ആത്മഹത്യാക്കുറിപ്പിലാണ് നിർണായക വിവരങ്ങളുള്ളത്.

വടക്കാഞ്ചേരി സ്​റ്റേഷനിൽ ഇൻസ്‌പെക്ടറായിരിക്കെ പെൺവാണിഭക്കേസിൽ കസ്​റ്റഡിയിലെടുത്ത സ്ത്രീയെ ഉമേഷ് ബലാത്സംഗം ചെയ്‌തെന്നാണ് കുറിപ്പിൽ പറയുന്നത്. നാല്, അഞ്ച്, ആറ് പേജിലാണ് ആരോപണങ്ങളുള്ളത്. 

2015ലായിരുന്നു സംഭവം ഉണ്ടായത്. ബിനുവിനെ ഈ മാസം പതിനഞ്ചിനാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെ വിശ്രമിക്കാനെന്ന് പറഞ്ഞ് ക്വാർട്ടേഴ്‌സിലേക്ക് പോയതായിരുന്നു ബിനു. തിരികെ എത്താതായതോടെ സഹപ്രവർത്തകർ ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. മൃതദേഹത്തിന്‌ സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കിട്ടിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam