തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കിയതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി 7.54ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം 171 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. വിമാനം പറന്നുയര്‍ന്നതിന് ശേഷം പിന്‍ഭാഗത്തുള്ള ചക്രങ്ങളുടെ ഹൈഡ്രോളിക് സംവിധാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായതായി പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഉടന്‍ തന്നെ വിമാനം തിരിച്ചിറക്കുന്നതിനുള്ള അനുമതി തേടുകയും തിരിച്ചിറക്കുകയുമായിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്