കൊച്ചി : ആലുവയിൽ വയോധികനെ വ്യാജ ഹണി ട്രാപ്പിൽ പെടുത്തി പ്രതികൾ 52 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി.
അയൽവാസികളായ വിഷ്ണുരാജ്, ശ്രീലക്ഷ്മി എന്നിവരാണ് വ്യാജ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയത്. വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
ഫോണിൽ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ ഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കാനെന്ന വ്യാജേന ഒപ്പം നിന്നാണ് അയൽവാസികളായ യുവാവും യുവതിയും വയോധികനിൽ നിന്ന് പണം തട്ടിയത്.
വാട്സ്ആപ്പിൽ തുടർച്ചയായി സന്ദേശങ്ങൾ അയച്ച് കെണിയിൽ പെടുത്തിയെന്നും വയോധികൻ പരാതിയിൽ പറയുന്നു. പ്രതികളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല.
വയോധികന് പെൺകുട്ടിയാണെന്ന പേരിൽ വാട്സ് ആപ്പിൽ തുടർച്ചയായി മെസ്സേജ് അയക്കുകയും ചാറ്റ് ചെയ്യുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായാണ് വയോധികൻ ചാറ്റ് നടത്തിയതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പോക്സോ കേസിൽ പ്രതിയാക്കുമെന്നും പറഞ്ഞ് പണം തട്ടുകയായിരുന്നു.
പോക്സോ കേസിൽ നിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെടുകയായിരുന്നു. പൊതുപ്രവർത്തകനെന്ന വ്യാജേന നിരന്തരമായി ഭീഷണിപ്പെടുത്തിയാണ് അയൽവാസി പണം തട്ടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
