തേജസ്വി യാദവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നു

MARCH 28, 2026, 7:40 PM

കോഴിക്കോട്: ഇന്‍ഡ്യാ സഖ്യത്തിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ആർജെഡിയുടെ നേതാവും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നു.മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി തേജസ്വി എത്തുമെന്ന് ആര്‍ജെഡി വര്‍ക്കിംഗ് പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ അറിയിച്ചു.ആര്‍ജെഡി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ തേജസ്വി യാദവ് ആര്‍ജെഡി ഉള്‍പ്പെട്ട എല്‍ഡിഎഫിനുവേണ്ടി പ്രചാരണം നടത്താനാണ് കേരളത്തിലെത്തുന്നത്.

മാര്‍ച്ച് 31-നാണ് തേജസ്വി യാദവ് കേരളത്തിലെത്തുക.31-ന് വൈകീട്ട് ഏഴുമണിക്ക് പൊന്നാനി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എം കെ സക്കീറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ സംസാരിക്കും.ശേഷം, ഏപ്രില്‍ ഒന്നിന് വൈകീട്ട് പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്റെ പ്രചാരണ യോഗത്തിലും തുടർന്ന്, വടകര മണ്ഡലത്തില്‍ ഓര്‍ക്കാട്ടേരിയില്‍ എം കെ ഭാസ്‌കരന്റെ പ്രചാരണ യോഗത്തിലും ആറരയ്ക്ക് പാനൂരില്‍ പി കെ പ്രവീണിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കും.

പിന്നീട്, ഏപ്രില്‍ രണ്ടിന് രാവിലെ 11 മണിക്ക് ബേപ്പൂരിലെ കുണ്ടായിത്തോടില്‍ പി എ മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് റാലിയിലും വൈകീട്ട് നാലുമണിക്ക് കല്‍പ്പറ്റ മണ്ഡലത്തില്‍ പി കെ അനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും ആറരയ്ക്ക് തിരുവമ്പാടി മണ്ഡലത്തില്‍ മുക്കത്ത് ലിന്റോ ജോസഫിന്റെ പര്യടനത്തിലും തേജസ്വി പങ്കെടുക്കുമെന്ന് ശ്രെയാംസ് കുമാര്‍ അറിയിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam