മംഗലാപുരം- കോയമ്പത്തൂര്‍ എക്‌സ്പ്രസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു

SEPTEMBER 21, 2025, 9:16 AM

കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ നിന്ന് വീണ്  വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് എലത്തൂര്‍ പാവങ്ങാട് റെയില്‍വേ മേല്‍പാലത്തിന് സമീപമാണ് അപകടം. റിഹ എന്ന പെണ്‍കുട്ടിക്കാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. 

മംഗലാപുരം- കോയമ്പത്തൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ മറ്റ് യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. 

പരിക്കേറ്റ പെണ്‍കുട്ടിയെ കാരപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ 21 മിനിറ്റോളം സ്ഥലത്ത് നിര്‍ത്തിയിട്ട ശേഷമാണ് യാത്ര പുനരാരംഭിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam