ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് അദ്ധ്യാപകൻ ചൂരലുകൊണ്ടടിച്ചു; മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ

JULY 10, 2026, 9:10 AM

മലപ്പുറം: മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിക്ക് അധ്യാപകന്റെ അടിയേറ്റ് പരിക്കേറ്റു.സംഭവത്തിൽ കുട്ടിയുടെ കയ്യുടെ എല്ലിന് പൊട്ടലുണ്ട്.

മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങലിലാണ് സംഭവം നടന്നത്.ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചാണ് കുട്ടിയുടെ കൈയിൽ ചൂരലുകൊണ്ട് അടിച്ചതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിക്കുന്നു. കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

vachakam
vachakam
vachakam

സംഭവവുമായി ബന്ധപ്പെട്ട് എംഎസ്എംഎച്ച്എസ്എസ് കല്ലിങ്ങല്‍പ്പറമ്പിലെ അധ്യാപകനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കുടുംബം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam