പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു നഗ്‌നവിഡിയോകളും മറ്റും ആവശ്യപ്പെടുകയും പിന്നീടതു പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. കൊല്ലം പുന്നല പിറവന്തൂര്‍ കരവൂര്‍ ഷണ്‍മുഖ വിലാസത്തില്‍ ബി. ബിപിനെ (22) ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കഴിഞ്ഞ ദിവസം എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമം വഴിയാണു പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. എന്നാല്‍, തന്നെ കൃത്യമായി തിരിച്ചറിയാതിരിക്കാനുള്ള സാങ്കേതികവിദ്യ പ്രതി ഉപയോഗിച്ചിരുന്നു എന്നു പൊലീസ് പറഞ്ഞു. സൈബര്‍ പൊലീസിന്റെ സഹായത്തോടെയും സമാന രീതിയിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതു പരിശോധിച്ചും നടത്തിയ അന്വേഷത്തിനൊടുവിലാണ് ബിപിനെ അറസ്റ്റ് ചെയ്തത്.
പ്രതി സമാന രീതിയില്‍ ഒട്ടേറെ പെണ്‍കുട്ടികളെ ഇത്തരത്തില്‍ പരിചയപ്പെട്ടു ചതിയില്‍ പെടുത്തിട്ടുണ്ടെന്നും കോഴിക്കോട് തേഞ്ഞിപ്പലത്ത് സമാനമായ കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. ടാറ്റൂ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന ബിപിന്‍ കോസ്‌മെറ്റിക് സയന്‍സില്‍ ബിരുദ വിദ്യാര്‍ഥി കൂടിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്