മുന്നണി വിടുമെന്ന ചർച്ചകൾക്ക് വിരാമം; എൽഡിഎഫിൽ തുടരാൻ ആർജെഡി തീരുമാനം

MARCH 15, 2026, 5:45 AM

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഷ്ട്രീയ ജനതാദൾ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ തന്നെ തുടരാനാണ് ആർജെഡി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

എന്നാൽ ഈ തീരുമാനത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. 35 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ 25 പേർ എൽഡിഎഫിൽ തുടരാനുള്ള തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയതായാണ് വിവരം.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മുന്നണി വിടേണ്ടതില്ലെന്നതാണ് ഔദ്യോഗിക വിഭാഗത്തിന്റെ നിലപാട്. എന്നാൽ ഒരു വിഭാഗം നേതാക്കൾ ഇതിനെതിരെ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്നതോടെ പാർട്ടിക്കുള്ളിലെ ഭിന്നത വീണ്ടും ശ്രദ്ധ നേടുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam