കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി പുരുഷോത്തമന്‍റെ ഷെഡ് കത്തിച്ച സംഭവത്തിൽ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി ടി പുരുഷോത്തമൻ.ടി ഐ മധുസൂദനന്‍റെ പങ്ക് വിശദമായി അന്വേഷിക്കണമെന്നുമാണ് ആവശ്യം. തീയിടലിന് പിന്നിൽ മുൻ എംഎൽഎ ടി ഐ മധുസൂദനനെന്നാണ് പുരുഷോത്തമന്‍റെ ആരോപണം. മധുസൂദനനെതിരെ പ്രേരണ കുറ്റത്തിന് കേസ് എടുക്കണമെന്ന് പുരുഷോത്തമൻ കത്തിൽ ആവശ്യപ്പെട്ടു.നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും ടി പുരുഷോത്തമൻ കത്തിൽ വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് ചെമ്മീൻ ഷെഡിന് തീയിട്ടത്.തീപിടിത്തത്തിൽ ഷെഡ്ഡ് പൂർണ്ണമായും നശിച്ച നിലയിലാണ്. തീറ്റകളും പൈപ്പുകളും, ട്രേകളും പൂർണ്ണമായും കത്തി ഉരികിയപ്പോയി. എന്തോ സ്ഫോടക വസ്തു ഉപയോഗിച്ചാണ് തകർത്തതെന്നാണ് കരുതുന്നതെന്ന് പുരുഷോത്തമൻ പറഞ്ഞു.ഷെഡ്ഡിനുള്ളിൽ ചെമ്മീന് കൊടുക്കേണ്ട തീറ്റ, വല, ചെമ്മീൻ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ബോക്സുകൾ എന്നിവയുണ്ടായിരുന്നു. ഇതെല്ലാം കത്തി നശിച്ചിട്ടുണ്ട്. ചെമ്മീൻ കെട്ടിനകത്തും ദ്രാവ രൂപത്തിലുള്ള എന്തോ കലക്കിയതായി സംശയിക്കുന്നുണ്ടെന്ന് പുരുഷോത്തമൻ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിപിഎം അക്രമിക്കാൻ കോപ്പുകൂട്ടുന്നുണ്ട്. വി. കുഞ്ഞികൃഷ്ണൻ എംഎൽഎ അനുകൂലിച്ചവരെ ആക്രമിക്കാനാണ് അവരുടെ പ്ലാൻ. മുൻ എംഎൽഎ മധുസൂധനൻ കുറച്ച് ദിവസം മുമ്പ് എനിക്കെതിരെ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലും വലിയ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആണ് ആക്രമണം നടന്നതെന്ന് പുരുഷോത്തമൻ ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
