കണ്ണൂർ: ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തുറുപ്പുചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കുമെന്ന് കഥാകൃത്ത് ടി പത്മനാഭൻ.
ഏതാനും മാസങ്ങൾക്കുള്ളിൽ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ആ സമയത്ത് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും ഏറ്റവും വലിയ തുറുപ്പുചീട്ട്.
ഒരു സംശയവുമില്ല. എം.എ.ബേബിയൊക്കെ വളരെ വളരെ സൂക്ഷിച്ചു കൊള്ളുക. എന്ത് സംഭവിക്കുമെന്ന് ഞാൻ പറയുന്നില്ല. - ടി പത്മനാഭൻ പറഞ്ഞു
അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്കായി കേരളത്തില്‍നിന്നു പോയ പ്രമുഖ പിടി ഉഷയാണെന്നും അവർ ഏത് രാമായണമാണ് വായിച്ചതെന്ന് തനിക്ക് അറിയില്ലെന്നും പത്മനാഭൻ പറഞ്ഞു. എന്റെ അറിവില്‍ ഏറ്റവും വലിയ രാമഭക്തൻ ഒരാളേയുള്ളു. അത് ഗാന്ധി ആണെന്നും പത്മനാഭൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്