തിരുവനന്തപുരം: ബിജെപി നേതൃത്വത്തെ വിമർശിച്ച് ടി പി സെൻകുമാർ. ഗുരുദേവൻ 1916ൽ തന്നെ പറഞ്ഞ കാര്യങ്ങൾ മറന്നാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന രൂക്ഷ വിമർശനമാണ് സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിൻ്റെ സംഘാടനത്തിൻ്റെ പേരിലാണ് ബന്ധപ്പെട്ടാണ് സംഘപരിവാർ സഹയാത്രികനായ സെൻകുമാറിൻ്റെ വിമർശനം.
പരിപാടിയുടെ സംഘാടനം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിനെ സെൻകുമാർ ചോദ്യം ചെയ്തിട്ടുണ്ട്. ഒബിസി മോർച്ചയെ പരിപാടി നടത്താൻ എന്തിന് ഏൽപ്പിച്ചുവെന്ന് ചോദ്യമാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സെൻകുമാർ ഉന്നയിച്ചിരിക്കുന്നത്. ബിജെപിയല്ലേ പരിപാടി നടത്തേണ്ടതെന്ന ചോദ്യവും സെൻകുമാർ ഉയർത്തിയിട്ടുണ്ട്. ഒബിസി മോർച്ചക്കാരുടെ മാത്രമല്ലല്ലോ ഗുരുവെന്ന് ചോദ്യവും സെൻകുമാർ ഉന്നയിച്ചിട്ടുണ്ട്.
ടി പി സെൻകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സംഘടിപ്പിക്കാൻ ഒബിസി മോർച്ചയെ ഏൽപ്പിക്കുന്ന ബിജെപി , ഗുരുദേവൻ 1916ൽ തന്നെ പറഞ്ഞ കാര്യങ്ങൾ മറന്നാണ് പ്രവർത്തിക്കുന്നത്.
നാം ഒരു വർഗത്തിന്റെ മാത്രം ആളല്ലന്നും നാം ജാതി ഭേദം വിട്ടിട്ടു സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നും ഗുരുദേവൻ അരുളിച്ചെയ്തതാണ്.
അത് നിങ്ങൾക്കിപ്പോഴും അറിയില്ലേ?
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
