ഭുവനേശ്വർ: ഒഡീഷയിൽ കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി സിറോ മലബാർ സഭ രംഗത്തെത്തി.
ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ ശക്തമായ നടപടിയുണ്ടായിരുന്നെങ്കിൽ വീണ്ടും ഇങ്ങനെയൊരു സംഭവം ആവർത്തിക്കില്ലായിരുന്നുവെന്നും സിറോ മലബാർ സഭ പറയുന്നു. നിയമത്തെ വർഗീയ ശക്തികൾ നിയന്ത്രിക്കുന്നുവെന്ന് സിറോ മലബാർ സഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഒഡീഷ ബിജെപിയാണ് ഭരിക്കുന്നതെന്നോർക്കണമെന്ന് സിറോ മലബാർ സഭ പറയുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരിവാർ സംഘടനകളുടെ തീവ്ര നിലപാടുകൾമൂലം ജീവിക്കാൻതന്നെ കഴിയാത്തവിധം അരക്ഷിതാവസ്ഥയിലാണ് ക്രൈസ്തവർ.
രാജ്യത്ത് ക്രൈസ്തവർക്കുനേരെ വർധിച്ചുവരുന്ന അസഹിഷ്ണുതയിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടുകയും ക്രൈസ്തവർക്ക് നീതി ഉറപ്പാക്കുകയും വേണമെന്നും സിറോ മലബാർ സഭ ആവശ്യപ്പെട്ടു.
മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ കന്യാസ്ത്രീകളേയും വൈദികരേയും ആക്രമിച്ചു എന്ന് പറയുമ്പോൾ അത് സഭയ്ക്ക് നോക്കി നിൽക്കാൻ കഴിയില്ലെന്നും സിറോ മലബാർ സഭ വ്യക്തമാക്കി. സംഭവത്തെ അപലപിച്ച് സിബിസിഐ ഇന്നലെ രംഗത്തെത്തിയിരുന്നു. വൈദികർക്ക് സുരക്ഷ ഒരുക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
