ആലപ്പുഴ: സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടം കണ്ടെത്തിയതായി റിപ്പോർട്ട്. ആലപ്പുഴ ചേര്‍ത്തലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
അതേസമയം ബിന്ദു പത്മനാഭന്‍ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നാണ് ശരീരാവശിഷ്ടം കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. 2024 ലാണ് ജൈനമ്മയെ കാണാതായത്. കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് കേസ് റീ രജിസ്റ്റർ ചെയ്ത് അന്വേഷണം പുനരാരംഭിക്കുകയായിരുന്നു.
കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയുടെ തിരോധാന കേസിലെ അന്വേഷണത്തിലായിരുന്നു ക്രൈംബ്രാഞ്ച്. അന്വേഷണത്തിനിടയിലാണ് ഒരു വർഷത്തോളം പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
