പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭാര്യയെയും മകളെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച പ്രതി പിടിയില്‍.
മുളക് പൊടി മുഖത്ത് വിതറിയ ശേഷം പ്രതി ആക്രമിക്കുകയായിരുന്നു. അരുവാപ്പുലം സ്വദേശി ബിജുമോന്‍ (43) ആണ് പിടിയിലായത്.
ഭാര്യയേയും മകളേയും സൈക്കിള്‍ പമ്പ് കൊണ്ട് പ്രതി തലയ്ക്കടിക്കുകയും ചെയ്തു. ഭാര്യയില്‍ നിന്നും മകളില്‍ നിന്നും ഏറെ നാളായി അകന്ന് കഴിയുകയായിരുന്നു പ്രതി.
ആക്രമണ കാരണം വ്യക്തമല്ല. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
