തൃശൂർ: കേരളത്തിൽ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ വലിയ അത്ഭുതങ്ങൾ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ബിജെപി കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിർണായക ശക്തിയായി മാറുന്ന കാഴ്ചയാകും ഇത്തവണ കാണാൻ സാധിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു.
ഗുരുവായൂർയിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്ത ശേഷം, “ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ ഭക്ത്യാദരപൂർവ്വം വോട്ട് ചെയ്തു” എന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും അത് വോട്ടായി പ്രകടമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. “എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാൽ അന്തിമ തീരുമാനം ജനങ്ങളുടേതാണ്” എന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
