തനിക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ പിന്തുണ ലഭിച്ചില്ല എന്നാരോപിച്ച് ഗായക സംഘടനയായ 'സമ'യില്‍ നിന്ന് (സിങ്ങേഴ്സ് അസോസിയേഷൻ ഓഫ് മലയാളം) രാജി വച്ച് ഗായകൻ സൂരജ് സന്തോഷ്. അയോധ്യ രാമക്ഷേത്ര വിവാദത്തില്‍ ഗായിക ചിത്രയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സൂരജിന് നേരെ സൈബര്‍ ആക്രമണം ഉണ്ടായത്.
അതേസമയം തനിക്കെതിരെ നടക്കുന്നത് സംഘടിതമായ സൈബര്‍ ആക്രമണമാണെന്നും നേരത്തെയും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ എല്ലാ പരിധിയും വിട്ട അധിക്ഷേപമായി മാറിയിരിക്കുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും സൂരജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള ചിത്രയുടെ ആഹ്വാനത്തെയാണ് സൂരജ് വിമര്‍ശിച്ചത്. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്‌തുത മറക്കുന്നുവെന്നും എത്രയെത്ര കെ.എസ്. ചിത്രമാര്‍ തനിസ്വരൂപം കാട്ടാൻ ഇരിക്കുന്നുവെന്നുമായിരുന്നു സൂരജിന്‍റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് സൂരജിന് നേരെ സൈബര്‍ ആക്രമണം തുടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്