ഡല്‍ഹി: അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ച് തയ്യാറാക്കുന്ന യൂട്യൂബ് വിഡിയോകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി രംഗത്ത്. യൂട്യൂബ് ചാനലുകളുടെ വീഡിയോ അടിസ്ഥാനമാക്കി ശിക്ഷിക്കാനും കുറ്റവിമുക്തരാക്കാനും കോടതികള്‍ക്ക് കഴിയില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ പ്രധാന പരാമര്‍ശം.
അതേസമയം കേരളത്തിലെ വനിതാ രാഷ്ട്രീയ പ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തി വിഡിയോ പബ്ലിഷ് ചെയ്ത ക്രൈം ഓണ്‍ലൈന്‍ എന്ന ചാനലിനെതിരായ പരാതിയിലാണ് സുപ്രീം കോടതിയുടെ താക്കീത് ഉണ്ടായത്. മാധ്യമപ്രവര്‍ത്തകനായി ടി പി നന്ദകുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം.
നിങ്ങളുടെ യൂട്യൂബ് വീഡിയോകളുടെ അടിസ്ഥാനത്തില്‍ ആളുകളെ ശിക്ഷിക്കണം എന്നാണോ ആഗ്രഹിക്കുന്നത് എന്നും ഇത്തരം വീഡിയോയുടെ അടിസ്ഥാനത്തില്‍ കോടതികള്‍ ശിക്ഷ വിധിക്കുകയോ കുറ്റവിമുക്തനാക്കുകയോ ചെയ്യില്ലെന്നും ബെഞ്ച് വ്യക്തമാക്കി. യൂട്യൂബ് ഉള്ളടക്കങ്ങളില്‍ എന്തിനാണ് കുറ്റകൃത്യങ്ങള്‍ വിഷയമാക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. അവിടെ നടക്കുന്ന നല്ല കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് നന്നായിരിക്കും എന്നും കോടതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്