ഡൽഹി: രാജ്യദ്രോഹ കേസിൽ മുതിർന്ന മാധ്യമ പ്രവർത്തകരായ സിദ്ധാർഥ് വരദ രാജന്‍റെയും കരൺ ഥാപ്പറിന്‍റെയും അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി രംഗത്ത്. അസ്സം പൊലീസെടുത്ത രാജ്യദ്രോഹ കേസിലാണ് അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം ഇവരുടെ ഇടക്കാല സംരക്ഷണം കോടതി സെപ്റ്റംബർ 15 വരെ നീട്ടി. എല്ലാവരും കോടതി ഉത്തരവ് പാലിക്കുമെന്ന് കരുതുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിലായിരുന്നു അസം പൊലീസ് കേസെടുത്തത്.
എന്നാൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അവർ സഹകരിച്ചില്ലെങ്കിൽ മാത്രമേ നടപടിയെടുക്കാൻ സാധിക്കൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
