ക്രിസ്മസ്- പുതുവത്സര വിപണി; വെളിച്ചെണ്ണയുടെ വില കുറയ്ക്കാൻ സപ്ലൈകോ

DECEMBER 21, 2025, 8:59 PM

ക്രിസ്മസ്- പുതുവത്സര വിപണിയോട് അനുബന്ധിച്ച് വെളിച്ചെണ്ണയുടെ വില കുറയ്ക്കാൻ നീക്കവുമായി സപ്ലൈകോ. ഒരു കിലോ ശബരി വെളിച്ചെണ്ണ 329 രൂപയ്ക്ക് നൽകും.

സപ്ലൈകോ വഴി 319 രൂപയ്ക്ക് നൽകുന്ന സബ്സിഡി വെളിച്ചെണ്ണ 309 രൂപയ്ക്ക് നൽകും. മറ്റ് സപ്ലൈകോ ഉൽപന്നങ്ങൾക്കും വില കുറയ്ക്കാൻ ആലോചനയുണ്ട്.

ക്രിസ്മസ് പുതുവത്സര വിപണി ഇന്നുമുതൽ ജനുവരി ഒന്നു വരെ എല്ലാ ജില്ലകളിലും നടക്കും. ഒരു കിലോ ആട്ട 17 രൂപ നിരക്കിൽ വെള്ള -നില കാർഡ് ഉടമകൾക്ക് നൽകും. രണ്ട് കിലോ വരെ സപ്ലൈകോയിൽ നിന്ന് വാങ്ങാം. നേരത്തെ മഞ്ഞ – പിങ്ക് കാർഡ് ഉടമകൾക്ക് മാത്രമായിരുന്നു 17 രൂപ നിരക്കിൽ ആട്ട നൽകിയിരുന്നത്.

vachakam
vachakam
vachakam

അതേസമയം സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ. അനിൽ ഡിസംബർ 22ന് രാവിലെ പത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam