കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ സഹോദരനായ ഷാജി വി. ജോസഫ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതായി റിപ്പോർട്ട്. അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാർഥി കെ.കെ. വിനോദ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഷാജി പങ്കെടുക്കും എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം നേരത്തെ വ്യക്തിപരമായ കാരണങ്ങളാൽ ഷാജി കോൺഗ്രസിൽ നിന്ന് അകന്നു നിന്നിരുന്നു. സണ്ണി ജോസഫ് പല ഘട്ടങ്ങളിലും സഹായം നൽകാതെ പോയെന്നും ഷാജി ആരോപിച്ചിരുന്നു. പിന്നീട് ബിജെപിയിൽ ചേരുകയും ധർമടത്തിൽ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേതൃത്വത്തിൽ നടന്ന ബിജെപി അദാലത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
കോൺഗ്രസിനകത്ത് രാഷ്ട്രീയ വിവാദങ്ങൾ നിലനിൽക്കുന്ന സമയത്താണ് സണ്ണി ജോസഫിന്റെ സഹോദരൻ തന്നെ മറുവശത്തെ പാർട്ടിയിലേക്ക് പോകുന്നത്. കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളുടെ ഭാവി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകൾ തുടരുന്നതിനിടെയാണു ഷാജിയുടെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
