കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് സണ്ണി ജോസഫ്

MARCH 22, 2026, 10:32 PM

കണ്ണൂർ: കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. നിലവിൽ സ്ഥാനമൊഴിയേണ്ട സാഹചര്യമില്ലെന്നും പാർട്ടിയുടെ കൂട്ടായ നേതൃത്വം പ്രസിഡന്റിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ തന്നോട് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ആരെങ്കിലും മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. എംഎൽഎമാരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും ഹൈക്കമാൻഡ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

എംപിമാരെ വീണ്ടും നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നത് ഒഴിവാക്കിയ ഹൈക്കമാൻഡ് നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു. എംപിമാർ വീണ്ടും മത്സരിക്കുന്നത് ഉപതിരഞ്ഞെടുപ്പുകളിലേക്ക് നയിക്കുമെന്നും അത് സർക്കാരിനും പാർട്ടിക്കും ജനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam