ഡൽഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ശശി തരൂരുമായി കൂടിക്കാഴ്ച്ച നടത്തി സണ്ണി ജോസഫ്. ഇന്നലെ വൈകീട്ടായിരുന്നു ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ശശി തരൂരുമായി നടത്തിയ കൂടിക്കാഴ്ച്ച പോസിറ്റീവായിരുന്നു എന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്.
അതേസമയം പുനഃസംഘടനയ്ക്ക് ശശി തരൂര്‍ എല്ലാ പിന്തുണയും, സഹകരണവും വാഗ്ധാനം ചെയ്തിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അതുപോലെ തന്നെ എം കെ രാഘവന്‍, കോടിക്കുന്നില്‍ സുരേഷ് എന്നീ നേതാക്കളുമായും സണ്ണി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ആന്റോ ആന്റണിയും തമ്മിലും ചര്‍ച്ചകള്‍ നടന്നിരുന്നു. രമേശ് ചെന്നിത്തല, കൊടിക്കുന്നേല്‍ സുരേഷ് കൂടിക്കാഴ്ച്ചയും നടന്നിരുന്നു. കെപിസിസിയില്‍ ജംബോ കമ്മിറ്റി സാധ്യതയുമുണ്ടെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്