തിരുവനന്തപുരം: പത്തു കോടി ഒന്നാം സമ്മാനത്തുകയുള്ള കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കിഭവനിലാണ് നറുക്കെടുപ്പ്.
ഒരു കോടിയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.
41,73,410 ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റുകളായിരുന്നു. സമ്മർ ബമ്പറിൻറെ ടിക്കറ്റ് വിൽപ്പനയിൽ റെക്കോഡാണിത്.
കഴിഞ്ഞ വർഷം 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. എന്നാൽ, ഇത്തവണ കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
