തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. പാലക്കാട് സ്വദേശി മുർത്തിയേടത്ത് സുധാകരൻ നമ്പൂതിരിയെ (59) ആണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നു മുതൽ ആറു മാസത്തേക്കാണ് കാലാവധി.
അതേസമയം 51 പേരിൽ നിന്നാണ് ഇദ്ദേഹത്തെ മേൽശാന്തിയായി തെരഞ്ഞെടുത്തത്. ദേവസ്വം കോൺഫറൻസ് ഹാളിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ, ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.എസ് ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി പി.സി ദിനേശൻ നമ്പൂതിരിപ്പാട് അപേക്ഷകരുമായി കൂടിക്കാഴ്ച നടത്തിയാണ് യോഗ്യരായ 51 പേരെ കണ്ടെത്തിയത്. ഇതിൽ നിന്നും മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരിയാണ് ക്ഷേത്രം തന്ത്രി, ദേവസ്വം ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്